k
തേവലക്കര ഗ്രാമ പഞ്ചായത്തിൽ കൃഷി ഭവന്റെ നേതൃത്വത്തിലെത്തിൽ സംഘടിപ്പിച്ച കർഷക ദിനാഘോഷം ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ചവറ: തേവലക്കര ഗ്രാമ പഞ്ചായത്തിൽ കൃഷി ഭവന്റെ നേതൃത്വത്തിലെത്തിൽ കർഷക ദിനാഘോഷം സംഘടിപ്പിച്ചു. ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സിന്ധു അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, ജില്ലാ പഞ്ചായത്തംഗം എസ്.സോമൻ , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് നാത്തയ്യത്ത്, ജനപ്രതിനിധികളായ പി.ഫിലിപ്പ്, ബിന്ദുമോൾ , യു.ഫാത്തിമ കുഞ്ഞ്, ബി.രാധാമണി, എം.എ.അൻവർ , ജി.അനിൽകുമാർ കൃഷി ഓഫീസർ സജു, കൃഷി അസിസ്റ്റന്റ് ഫാൻസി നാസർ എന്നിവർ സംസാരിച്ചു. മികച്ച കർഷകർ, മികച്ച പാടശേഖര സമിതി ഭാരവാഹികൾ, കേര ഗ്രാമം വാർഡ് തല പ്രതിനിധികൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു.