കൊല്ലം: കുടുംബശ്രീ ബഡ്സ് ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇട്ടിവ ഗ്രാമപഞ്ചായത്ത് പരിധിയിലെ ചൂണ്ട ബഡ്സ് സ്കൂളിൽ മന്ത്രി ജെ.ചിഞ്ചു റാണി നിർവഹിച്ചു. ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ബഡ്‌സ് സ്ഥാപനങ്ങൾ കൊണ്ടുവരുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നെന്നും മന്ത്രി പറഞ്ഞു.
ഇട്ടിവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.അമൃത അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം സാം.കെ.ഡാനിയൽ മുഖ്യ പ്രഭാഷണം നടത്തി. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ ആശംസ നേർന്നു. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ബി.ബൈജു സ്വാഗതവും ബഡ്‌സ് അദ്ധ്യാപിക റൈസ നന്ദിയും പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ വിമൽ ചന്ദ്രൻ പദ്ധതി വിശദീകരണവും നടത്തി.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ജി.ദിനേശ് കുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ.ജയേഷ്, ഷൂജ ഉൾമുൾക്ക്, കുടുംബശ്രീ ഇട്ടിവ സി.ഡി.എസ് ചെയർപേഴ്സൺ ബേബി ഷീല, അസി.ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എ.അനീസ, മെമ്പർ സെക്രട്ടറി ബി.ബിജു, ജനപ്രതിനിധികൾ, ബഡ്‌സ് സ്കൂൾ അദ്ധ്യാപകർ, കുടുംബശ്രീ ബ്ലോക്ക് കോ ഓർഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.