t
വടക്കേവിള മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ അമ്മ മനസ് എന്ന പേരിൽ നടത്തിയ മെഗാ കുടുംബ സംഗമം ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് ഉദ്ഘാടനം ചെയ്യുന്നു


കൊല്ലം: വടക്കേവിള മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ അമ്മ മനസ് എന്ന പേരിൽ നടത്തിയ മെഗാ കുടുംബ സംഗമം ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് ഉദ്ഘാടനം ചെയ്തു. വടക്കേവിള മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കൃഷ്ണകുമാർ വടക്കേവിള അദ്ധ്യക്ഷത വഹിച്ചു. എം. സുജയ്, വടക്കേവിള ശശി, അൻവറുദ്ദീൻ ചാണിക്കൽ, കോർപ്പറേഷൻ കൗൺസിലർ ശ്രീദേവി അമ്മ, വിജയചന്ദ്രൻ പിള്ള, കെ. ശിവരാജൻ, കുമാരി രാജേന്ദ്രൻ, സാദത്ത് ഹബീബ്, പ്രസാദ് മാടൻ നട, പട്ടത്താനം ഗോപാലകൃഷ്ണൻ, അഡ്വ. അയത്തിൽ ഫൈസൽ, സിദ്ധാർത്ഥൻ എന്നിവർ സംസാരിച്ചു.