തൊടിയൂർ: ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർഷക ദിനാചരണത്തിൽ വിവിധ മേഖലകളിലെ കർഷകരെ ആദരിച്ചു. സി.ആർ. മഹേഷ് എം.എൽ.എ. പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാർ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ അനിൽ എസ്. കല്ലേലിഭാഗം മുഖ്യപ്രഭാഷണം നടത്തി. തൊടിയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.സി. രാജൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ടി. രാജീവ് എന്നിവർ കർഷകരെ ആദരിച്ചു.
ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ കെ. ശ്രീകല, ഷാനിമോൾ പുത്തൻവീട്ടിൽ, ഷബ്‌ന ജവാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. സുധീർ കാരിക്കൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നജീബ് മണ്ണേൽ, ടി. ഇന്ദ്രൻ, എൽ. സുനിത, ടി. സുജാത, എൽ. ജഗദമ്മ, സഫീന അസീസ്, കൃഷി ഓഫീസർ ആർ. ഗംഗ, അസിസ്റ്റന്റ് കൃഷി ഓഫീസർ എസ്. സൂർജിത്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ പാലപ്പള്ളിൽ മുരളീധരൻ പിള്ള, കെ. ശശിധരൻ പിള്ള, മാലുമേൽ സുരേഷ്, ഷിഹാബ് എസ്. പൈനുംമൂട്, എം. ഹസ്സൻ കുഞ്ഞ്, കാർഷിക വികസന സമിതി അംഗങ്ങളായ ഡി. വിജയൻ, ബി. രാജേന്ദ്രൻ പിള്ള, എസ്. ഉണ്ണികൃഷ്ണ പിള്ള, മേമന നൗഷാദ് എന്നിവർ സംസാരിച്ചു.
ചടങ്ങിന്റെ ഭാഗമായി നടത്തിയ അത്തപ്പൂക്കള മത്സരത്തിൽ വിജയികളായ കുടുംബശ്രീ, തൊഴിലുറപ്പ് ഗ്രൂപ്പുകൾക്ക് ക്യാഷ് അവാർഡുകൾ സമ്മാനിച്ചു