ഓടനാവട്ടം: പൂയപ്പള്ളി ഗവ. സ്കൂളിൽ " നിറവ് 2025"പ്രതിഭാ സംഗമം നടത്തി. മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം നിർവഹിച്ചു. ജി.എസ്. ജയലാൽ എം.എൽ.എ അദ്ധ്യക്ഷനായി. വിദ്യാർത്ഥി പ്രതിഭകളെ പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് എസ്. മായ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ഉദയകുമാർ, മെമ്പർമാരായ രാജു ചാവടി, വി.പി.ശ്രീലാൽ, പി.ടി.എ പ്രസിഡന്റ് എസ്.ബിനു, പ്രധാന അദ്ധ്യാപിക, അദ്ധ്യാപകർ തുടങ്ങിയവർ സംസാരിച്ചു.