xxx
ഓടനാവട്ടം പൗരസമിതിയുടെ 38- മത് വാർഷികാഘോഷം വെളിയം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. പ്രശാന്ത് ഉദ്ഘാടനം ചെയ്യുന്നു

ഓടനാവട്ടം : ഓടനാവട്ടം പൗരസമിതിയുടെ 38- ാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

വെളിയം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു. സമിതി പ്രസിഡന്റ്‌ കുഞ്ഞച്ചൻ പരുത്തിയറ അദ്ധ്യക്ഷനായി. ഗാന്ധി ഭവൻ സി.ഇ ഒ ഡോ.വിൻസെന്റ് മുഖ്യ പ്രഭാഷണം നടത്തി. മുതിർന്ന വിമുക്ത ഭടന്മാരെ പൂയപ്പള്ളി എസ്.എച്ച്. ഒ ബി. സുനുകുമാർ ആദരിച്ചു. ഡോ.ജോർജ് തോമസ് മുഖ്യ സന്ദേശം നൽകി. കാൻസർ, കിടപ്പ് രോഗികൾക്ക് ധന സഹായം കൈമാറി. വിദ്യാർത്ഥി പ്രതിഭകൾക്കും കഥാകൃത്ത് ബീനാസജീവ്, ഹരി കട്ടേൽ, വിദ്യാർത്ഥി പ്രതിഭകൾ തുടങ്ങിയവരെയും ചടങ്ങിൽ അനുമോദിച്ചു. സെക്രട്ടറി സഹദേവൻ ചെന്നാപ്പാറ, തങ്കച്ചൻ ചാമവിള, എം. ജേക്കബ്, സി. വൈ. സണ്ണി, തങ്കച്ചൻ ഡേവിഡ്, സാമൂവൽകുട്ടി, ബാബുക്കുട്ടൻ പിള്ള തുടങ്ങിയവർ

സംസാരിച്ചു.