photo
കരുനാഗപ്പള്ളി നഗരസഭ കുടുംബശ്രീ സി .ഡി. എസിന്ലഭിച്ച ISO 9001:2015 അംഗീകാരത്തിന്റെ സർട്ടിഫിക്കറ്റ് സി.ഡി.എസ് ചെയർ പേഴ്സൺ ഷീബ ഏറ്റുവാങ്ങുന്നു

കരുനാഗപ്പള്ളി : നഗരസഭ കുടുംബശ്രീ സി.ഡി.എസിന് ഐ.എസ്.ഒ 9001:2015 അംഗീകാരം ലഭിച്ചു. നിലവിൽ ഒരു മോഡൽ സി.ഡി.എസ് എന്ന അംഗീകാരവും ഇവർക്കുണ്ട്. അയൽക്കൂട്ടം അംഗങ്ങൾക്ക് മാതൃകാപരമായ സേവനം നൽകുന്നതിനാണ് ഈ അംഗീകാരം ലഭിച്ചത്. ഐ.എസ്.ഒ സ്റ്റേജ് 2 ഓഡിറ്റ് വിജയകരമായി പൂർത്തിയാക്കിയതിനെ തുടർന്നാണ് കരുനാഗപ്പള്ളി സി.ഡി.എസിന് ഈ സർട്ടിഫിക്കറ്റ് ലഭിച്ചത്. സി.ഡി.എസ് ചെയർപേഴ്സൺ ഷീബ, മെമ്പർ സെക്രട്ടറി സുചിത്ര, അക്കൗണ്ടന്റ് ശ്രീജ, എൻ.യു.എൽ.എം. ജീവനക്കാർ, ഉപസമിതി അംഗങ്ങൾ, ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.