riyaskhan-
എയ്ഞ്ചൽസ് വാലി അഭയകേന്ദ്രത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം പൊതു - സാംസ്കാരിക പ്രവർത്തകൻ റിയാസ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു

ചവറ: എയ്ഞ്ചൽസ് വാലി അഭയ കേന്ദ്രത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. പൊതു- സാംസ്കാരിക പ്രവർത്തകൻ റിയാസ് ഖാൻ ഉദ്ഘാടനം നിർവഹിച്ചു. ഷഫീഖ് ജൗഹരി അദ്ധ്യക്ഷനായി. ചവറ എസ്. എച്ച് .ഒ ഷാജഹാൻ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. എലിസ്റ്റർ ഹെൽത്ത്കെയർ ചെയർമാൻ ഷഹിൻഷാ മോട്ടിവേഷൻ സ്പീച്ച് നടത്തി. പന്മന മനയിൽ ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്സ് ഗംഗാദേവി, അദ്ധ്യാപകരായ ജസീല ,നൗഷാദ് ,പി. ടി .എ പ്രസിഡന്റ് അജി,വൈസ് പ്രസിഡന്റ് ആനന്തകുമാർ, സ്റ്റുഡന്റ്സ് പൊലീസ് ഓഫീസർ അനീഷ് , അനസ് ജൗഹരി, ഇഖ്ബാൽ ഫാളിലി എന്നിവർ സംസാരിച്ചു.