കൊല്ലം: മുതിർന്ന സംഗീത പ്രേമികളുടെ സംഘടനയായ സൗണ്ട് ഒഫ് എൽഡേഴ്സ് സ്ഥാപക പ്രസിഡന്റ് എസ്. രാജേന്ദ്രദാസ്, സെക്രട്ടറി അശോക് കുമാർ എന്നിവരെ അനുസ്മരിച്ചു. കൊല്ലം റെഡ് ക്രോസ് ഹാളിൽ നടന്ന സമ്മേളനം ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് നിർവഹിച്ചു. സൗണ്ട് ഒഫ് എൽഡേഴ്സ് പ്രസിഡന്റ് ജി. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണം രാജേശ്വരി രാജേന്ദ്രദാസ് നിർവഹിച്ചു. ജോയിന്റ് സെക്രട്ടറി ജി.എസ്. ഉണ്ണിക്കൃഷ്ണൻ നായർ സ്വാഗതവും ട്രഷറർ സി. വിമൽകുമാർ നന്ദിയും പറഞ്ഞു.