കുണ്ടറ: എസ്.കെ.വി എൽ.പി.എസിൽ എന്റെ കൗമുദി പദ്ധതി ഉദ്ഘാടനം സ്കൂൾ മാനേജർ രമാദേവി നിർവഹിച്ചു. പ്രധാനാദ്ധ്യാപിക ബീന, സീനിയർ അസിസ്റ്റന്റ് ജോളി, സ്റ്റാഫ് സെക്രട്ടറി ജസീല അദ്ധ്യാപകരായ ആലീസ്, ബിൻസി, രാഘവേന്ദ്രൻ, നവമി തുടങ്ങിയവർ പങ്കെടുത്തു. കുണ്ടറ 'കേൾക്കാം എക്സ്ക്ലുസിവ്' സ്റ്റുഡിയോയ്ക്ക് വേണ്ടി ഓഡിയോളജിസ്റ്റ് റിങ്കു കുര്യൻ, ശരണ്യ, നിജി, ആർഡൺ, ബ്രിന്ദു എന്നിവർ ചേർന്നാണ് സ്കൂളിലേക്ക് ആവശ്യമായ പത്രം സ്പോൺസർ ചെയ്തത്.