കൊല്ലം: വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമം കർഷകദിനത്തിൽ പത്ത് കർഷകരെ ആദരിച്ചു. കൃഷിവകുപ്പ് മുൻ ജോ. ഡയറക്ടർ സൂരജ് ശരത് കർഷക പ്രതിഭാ പുരസ്കാരങ്ങൾ നൽകി. തുളസീധരൻപിള്ള, ശിവപ്രസാദ് പകൽക്കുറി, വി. മാധവൻനായർ വേളമാനൂർ, എസ്. സന്തോഷ് കുമാർ പുതിയ പാലം, ഡി. റീജ പകൽക്കുറി, വി. ഷിബു വേളമാനൂർ, രമാഭായി ചാത്തന്നൂർ, പി.എസ്. അനിൽ പാരിപ്പള്ളി, എസ്. രജനി ജവഹർ ജംഗ്ഷൻ, പി. ജയപ്രകാശ് ഇളംകുളം താഴം എന്നീ കർഷകർക്കാണു പുരസ്കാരം ലഭിച്ചത്. കർഷകരുടെ സംശയങ്ങൾക്കും ആശങ്കകൾക്കും സൂരജ് ശരത് മറുപടി നൽകി. കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ നിന്നും എം.എസ്‌സി പരിസ്ഥിതി ശാസ്ത്രത്തിൽ രണ്ടാം റാങ്ക് നേടിയ ഭദ്രശ്രീ പുഷ്കിന് സ്നേഹോപഹാരം നൽകി. സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദ് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ പത്മാലയം ആർ.രാധാകൃഷ്ണൻ, വർക്കിംഗ് ചെയർമാൻ തിരുവോണം രാമചന്ദ്രൻപിള്ള, സെക്രട്ടറി പി.എം. രാധാകൃഷ്ണൻ, കെ.എം. രാജേന്ദ്രകുമാർ, ജി. രാമചന്ദ്രൻപിള്ള, ബി. സുനിൽകുമാർ, ഡോ. രവിരാജ്, എം. കബീർ എന്നിവർ സംസാരിച്ചു.