കൊല്ലം: കൊല്ലത്തും വിജയക്കുതിപ്പ് തുടർന്ന് മലങ്കരയിറ്റ്സ്. മലങ്കര സുറിയാനി കത്തോലിക്ക സഭയിലെ ഇരുപതോളം വൈദികരുടെ സംഘമാണ് മലങ്കരയിറ്റ്സ് ബാസ്കറ്റ്ബാൾ ടീം. മരുതമൺപള്ളി മാർ ബസേലിയോസ് സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടന്ന ബാസ്കറ്റ്ബാൾ സൗഹൃദ മത്സരത്തിലാണ് അച്ഛന്മാരുടെ ടീം ഉജ്ജ്വല വിജയം നേടിയത്. 58-33 എന്ന സ്കോറിൽ കൊല്ലം ടി.ബി.ടി ടീമിനെ പരാജയപ്പെടുത്തിയാണ് വിജയം. യുവജനങ്ങളെയും കുട്ടികളെയും ബാസ്കറ്റ്ബാൾ കളിയിലേക്ക് കൊണ്ടുവരാനാണ് ഒരുപറ്റം വൈദികരുടെ ശ്രമം.
കഴിഞ്ഞ വർഷം ജില്ലാ ബാസ്കറ്റ്ബാൾ മത്സരത്തിൽ അച്ചന്മാരുടെ ടീം പങ്കെടുത്തിരുന്നു. ഈ വർഷവും പങ്കെടുക്കും. അതിന് മുന്നോടിയായിട്ടാണ് മത്സരം സംഘടിപ്പിച്ചത്. ഫാ. ജിൻസ് (ക്യാപ്ടൻ), ഫാ.ജസ്റ്റിൻ (കോച്ച്), ഫാ.ജോബിൻ (ടീം-കോ ഓഡിനേറ്റർ), ഫാ.ഫെലിക്സ്, ഫാ.ലിബിൻ, ഫാ.ഷെറിൻ, ഫാ.ജേക്കബ് ചാലിൽ, ഫാ.പോൾ, ഫാ.പീലിപ്പോസ്, ഫാ.സുജിത്ത്, ഫാ.ഹാനോക്ക് എന്നിവരാണ് ഇന്നത്തെ കളിച്ചത്. ഫാ.ലിബിൻ കൂടുതൽ സ്കോർ നേടി.
വരും ദിവസങ്ങളും നിരവധി മത്സരങ്ങളുടെ ഭാഗമാകും. കുട്ടികൾക്ക് പ്രചോദനമായി മാറണം. മികച്ച ടീമാകണം എന്നാണ് ആഗ്രഹം.
ഫാ. ജോബിൻ കാമെച്ചൻപറമ്പിൽ,
ടീം കോ ഓഡിനേറ്റർ