ccc
കോഴിക്കോട് എൻ.ജെ.പി .എം എൽ. പി സ്കൂളിൽ എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് സിനി ജോണിന് കേരളകൗമുദി പത്രം കൈമാറി പി .ടി .എ പ്രസിഡന്റ്‌ സജി പുരുഷോത്തമൻ നിർവഹിക്കുന്നു

ഓടനാവട്ടം: സ്കൂളുകളിൽ കേരളകൗമുദിയുടെ എന്റെ കൗമുദി പദ്ധതി അഭിനന്ദനാർഹമാണെന്ന് പി.ടി.എ പ്രസിഡന്റ്‌ സജി പുരുഷോത്തമൻ. പരേതനായ തന്റെ പിതാവ് എൻ. പുരുഷോത്തമന്റെ സ്മരണക്കായി മരുതമൻപള്ളി എസ്.എൻ.വി യു.പി.എസിലും കോഴിക്കോട് എൻ.ജെ.പി.എം എൽ.പി സ്കൂളിലും എന്റെ കൗമുദി പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം. കുട്ടികളിൽ പത്ര വായന ദിനചര്യ ആകാൻ ഈ പദ്ധതി സഹായിക്കും. പത്രത്തിലൂടെ അവർക്ക് ലഭിക്കുന്ന അറിവ് സാമൂഹിക അവബോധം സൃഷ്ടിക്കുവാൻ അവരെ പ്രാപ്തമാക്കുമെന്നും സജി പുരുഷോത്തമൻ പറഞ്ഞു. മരുതമൻപള്ളി എസ്.എൻ.വി യു.പി.എസിൽ ഹെഡ്‌മിസ്ട്രസ് ആർ. മഞ്ജു അദ്ധ്യക്ഷയായി. കോഴിക്കോട് എൻ.ജെ.പി.എം എൽ.പി സ്കൂളിൽ ഹെഡ്‌മിസ്ട്രസ് സിനുജോൺ അദ്ധ്യക്ഷയായി. കേരളകൗമുദി ഓടനാവട്ടം ലേഖകൻ ഓടനാവട്ടം അശോക് പദ്ധതി വിശദീകരിച്ചു.