photo

കൊല്ലം: കൊട്ടാരക്കര നെല്ലിക്കുന്നത്ത് എ.ടി.എം കവർച്ചയ്ക്ക് ശ്രമിച്ച യുവാവ് പിടിയിൽ. നെല്ലിക്കുന്നം വിലങ്ങറ പ്ളാവിള വീട്ടിൽ വി.വിശാലിനെയാണ് (19) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം. നെല്ലിക്കുന്നത്തെ ഇന്ത്യ എ.ടി.എമ്മിലായിരുന്നു സംഭവം. ഈ സമയം പൊലീസ് പട്രോളിംഗ് സംഘം അതുവഴി വന്നു. എ.ടി.എമ്മിൽ ഒരാളെ അസമയത്ത് കണ്ടതോടെ പൊലീസ് വാഹനം നിറുത്തി. ഉടൻ വിശാൽ ഇറങ്ങി വയൽ ഭാഗത്തേക്ക് ഓടുകയായിരുന്നു. എ.ടി.എമ്മിനുള്ളിൽ നിന്ന് കമ്പിയും മറ്റ് ഉപകരണങ്ങളും കണ്ടെത്തി സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്. തുടർന്ന് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു.