അഞ്ചൽ: കൊല്ലം എഴുത്തുകൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ സാംസ്കാരിക സമ്മേളനവും പുസ്തക പ്രകാശനവും നടന്നു. അഞ്ചൽ ശബരിഗിരി ശാന്തി കേന്ദ്രത്തിൽ നടന്ന സമ്മേളനം മുൻ മന്ത്രി അഡ്വ.കെ.രാജു ഉദ്ഘാടനം ചെയ്തു. എഴുത്തുകൂട്ടം പ്രസിഡന്റ് അനീഷ് കെ.അയിലറ അദ്ധ്യക്ഷനായി. പി.എസ്.സബീല രചിച്ച 'മധുര നെല്ലിക്ക ' എന്ന ബാല സാഹിത്യ കൃതി ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ.വി.കെ. ജയകുമാർ പ്രതാപ് തേവർതോട്ടത്തിനു ആദ്യ പ്രതി നൽകി പ്രകാശനം ചെയ്തു. കവിയും ഗാനരചയിതാവുമായ എം.ടി. പ്രതീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. അഞ്ചൽ സെന്റ് ജോൺസ് കോളേജ്മുൻ പ്രിൻസിപ്പൽ ഡോ.കെ.വി.തോമസ് കുട്ടി, പുസ്തകം പരിജയപ്പെടുത്തി. എസ്. മായാകുമാരി, സി.ബി.വിജയകുമാർ, തോയിത്തല മോഹനൻ, ഷീലാമണി, അനസ് ബാബു, എസ്. മായാകുമാരി, അഞ്ചൽ ജഗദീശൻ, സീമാ ബി.എസ്., ആശാ അഭിലാഷ് മാത്ര, മഹേഷ് കുമാർ എന്നിവർ സംസാരിച്ചു. ഇതോടനുബന്ധിച്ച് നടന്ന കവിയരങ്ങ് ഡോ.എൽ.ടി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. രഘുനാഥ് കുരുവിക്കോണം, വീണാ സുനിൽ, എം.എസ്. റസ്ലി, സുലോചന കുരുവിക്കോണം തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു. പി.എസ്. സബീല മറുപടി പ്രസംഗം നടത്തി. പ്രീതി ആർ. നാഥ് സ്വാഗതവും അഞ്ചൽ ദേവരാജൻ നന്ദിയും പറഞ്ഞു.