കൊല്ലം: എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിലായി. ഓച്ചിറ മഠത്തിൽകാരായ്മ കിടങ്ങിൽ വീട്ടിൽ ഉല്ലാസിനെയാണ് (22) കൊല്ലം സിറ്റി ഡാൻസാഫ് സംഘവും ഓച്ചിറ പൊലീസും സംയുക്തമായി പിടികൂടിയത്.

12.76 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതി. ബാംഗളൂരുവിൽ നിന്ന് ലഹരി മരുന്നുമായി എത്തിയ ഇയാൾ ഞായറാഴ്ച വൈകിട്ട് 4 ഓടെ ഓച്ചിറ രാഗം ജംഗ്ഷന് സമീപം സുഹൃത്തിനായി കാത്ത് നിൽക്കുമ്പോൾ പൊലീസ് സംഘത്തിന്റെ പിടിയിലാവുകയായിരുന്നു. ഓച്ചിറ പൊലീസ് ഇൻസ്‌പെക്ടർ സുജാതൻപിള്ളയുടെ നേതൃത്വത്തിൽ എ.എസ്.ഐ രഞ്ജിത്ത് എസ്.സി.പി.ഒ അനി, സി.പി.ഒ ദീപു എന്നിവരും എസ്.ഐ അനീഷിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.