കൊല്ലം: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃയോഗം ഇന്ന് ഉച്ചയ്ക്ക് 2.30ന് ഡി.സി.സി ഹാളിൽ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വർക്കിംഗ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിക്കും. എം.പിമാർ, എം.എൽ.എമാർ, കെ.പി.സി.സി ഭാരവാഹികൾ, ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക് - മണ്ഡലം പ്രസിഡന്റ്, പോഷക സംഘടന ജില്ലാ പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുക്കും.