ശാസ്താംകോട്ട: അക്കാഡമി ഒഫ് ഫോക് ലോർ ആൻഡ് ഫൈൻ ആർട്‌സും ജില്ലാ നാട്ടുകലാകാരക്കൂട്ടവും ചേർന്ന് ഓർമ്മയിൽ ബാ നർജി എന്നപേരിൽ പി.എസ്.ബാനർജി അനുസ്മരണവും അവാർഡ് വിതരണവും നടത്തി. മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.
പുരസ്കാരം അതിവേഗചിത്രകാരൻ ഡോ. ജിതേഷ്ജിക്ക് മന്ത്രി സമ്മാനിച്ചു. 10,001 രൂപയും അജയൻ കടമ്പൂർ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാർഡ്. അക്കാഡമി പ്രസിഡന്റ് സഞ്ജയ് പണിക്കർ അദ്ധ്യക്ഷനായി. കവി കുരീപ്പുഴ ശ്രീകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. കൊടിക്കുന്നിൽ സുരേഷ് എംപി, എം.എൽ.എമാരായ കോവൂർ കുഞ്ഞുമോൻ, സി.ആർ.മഹേഷ് എന്നിവർ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. കവി ഇഞ്ചക്കാട് ബാലചന്ദ്രൻ, അക്കാഡമി സെക്രട്ടറി അഭിലാഷ് ആദി, ഗിരീഷ് ഗോപിനാഥ്, ആർ.ബി.ഷജിത്ത്, ജി.ശങ്കരൻകുട്ടി, മത്തായി സുനിൽ, ബൈജു മലനട, സി.കെ.പ്രേംകുമാർ, പി.എസ്.ആസാദ് തുടങ്ങിയവർ സംസാരിച്ചു.