കൊല്ലം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ജില്ലാ സമ്മേളനം കടപ്പാക്കട സ്‌പോർട്‌സ് ക്ലബ് ഓഡിറ്റോറിയത്തിൽ എ.കെ.ബി.ഇ.എഫ് സംസ്ഥാന ജന. സെക്രട്ടറി ബി.രാംപ്രകാശ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എ.ആർ സുജിത്ത് രാജു, വൈസ് പ്രസിഡന്റ് വി.അനിൽകുമാർ, അസി. സെക്രട്ടറി എസ്.പിങ്കി എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി ജന. സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ, സെക്രട്ടറി സി.കെ.ജയപ്രകാശ്, ഓർഗ. സെക്രട്ടറി എൻ.വിനോദ്കുമാർ എന്നിവർ സംസാരിച്ചു. ജില്ലാ ചെയർമാൻ വി.ജയകുമാർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.എ.നവീൻ റിപ്പോർട്ടും ട്രഷറർ എം.രാകേഷ് കണക്കും അവതരിപ്പിച്ചു. ജില്ലാ വൈസ് ചെയർമാൻ ജി.അഭിലാഷ് നന്ദി പറഞ്ഞു. കെ.ബി.ശ്രീശാന്തിനെ (ബാങ്ക് ഒഫ് ഇന്ത്യ) ചെയർമാനായും എം.എ.നവീനെ (സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ) സെക്രട്ടറിയായും തിരഞ്ഞെടുത്തു.