chinju

കൊല്ലം: കുറഞ്ഞ ചെലവിൽ സംസ്ഥാനത്തെ എല്ലാ പൈക്കൾക്കും ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. രാത്രികാല മൃഗചികിത്സാ സേവനത്തിന് മരുന്നുകൾ വാങ്ങി നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം ചിറ്റുമല ബ്ളോക്ക് പഞ്ചായത്ത് ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

ചിറ്റുമല ബ്ളോക്കിൽ സർക്കാർ ഏർപ്പെടുത്തിയ രാത്രികാല മൃഗചികിത്സാ കേന്ദ്രം കുണ്ടറ മൃഗാശുപത്രി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. തൃക്കരുവ, പനയം, പെരിനാട്, പേരയം, കുണ്ടറ, കിഴക്കേ കല്ലട, മൺറോത്തുരുത്ത് എന്നീ പഞ്ചായത്തുകളിൽ സേവനം ലഭിക്കും.

കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷനായി. ചിറ്റുമല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്
ജയദേവി മോഹൻ, വൈസ് പ്രസിഡന്റ് ബി.ദിനേശ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ജി.ലാലി, മിനി തോമസ്, സരസ്വതി രാമചന്ദ്രൻ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഡി.ഷൈൻകുമാർ, ബ്ളോക്ക് പഞ്ചായത്തംഗങ്ങളായ ഉഷാകുമാരി, ഇന്ദ്രീജലേഖ, അരുൺ അലക്സ്, പഞ്ചായത്തംഗം ആർ.ജി.രതീഷ്, ഡെപ്യുട്ടി ഡയറക്ടർ ഡോ. ഷീബ.പി.ബേബി, ഡോ. എം.മഞ്ജു, ഡോ. കെ.ജി.പ്രദീപ്, സെക്രട്ടറി ജോർജ് അലോഷ്യസ് എന്നിവർ സംസാരിച്ചു.