കൊല്ലം: എം.നൗഷാദ് എം.എൽ.എ എക്സലൻസ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിക്കും പ്ലസ് ടുവിനും എല്ലാ വിഷയങ്ങൾക്കും എ പ്ലസും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.എസ്.സി സിലബസുകളിൽ പത്താം ക്ലാസിലും പ്ലസ്ടുവിനും 90 ശതമാനമോ അതിനുമുകളിലോ മാർക്കു നേടിയവർക്കും അപേക്ഷിക്കാം. അപേക്ഷകർ ഇരവിപുരം മണ്ഡലത്തിലെ സ്ഥിരതാമസക്കാരായിരിക്കണം. സർട്ടിഫിക്കറ്റിന്റെയും ആധാറിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പിൽ മൊബൈൽ നമ്പർ രേഖപ്പെടുത്തി പാസ്പോർട്ട് സൈസ് ഫോട്ടോയും പിൻ ചെയ്ത് സമർപ്പിച്ചാൽ മതി. പ്രത്യേകം എഴുതി തയ്യാറാക്കിയ അപേക്ഷയുടെ ആവശ്യമില്ല. ഫോട്ടോയുടെ പിൻഭാഗത്ത് പേരെഴുതണം. ഞായറാഴ്ച ഒഴികെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ പത്തു മുതൽ ആറു വരെ പള്ളിമുക്കിലുള്ള എം.എൽ.എ ഓഫീസിൽ അപേക്ഷ സ്വീകരിക്കും. അവസാന തീയതി 30ന് വൈകിട്ട് ആറു മണി. അവാർഡ് വിതരണംചെയ്യുന്ന തീയതിയും സ്ഥലവും സമയവും പിന്നീട് അറിയിക്കുമെന്ന് എം.നൗഷാദ്. എം.എൽ.എ അറിയിച്ചു.