dd

കൊല്ലം: ജില്ലയ്ക്ക് അനുവദിച്ച മൊബൈൽ വെറ്ററിനറി സർജറി യൂണിറ്റ് പരവൂർ നഗരസഭാങ്കണത്തിൽ മന്ത്രി ജെ.ചിഞ്ചുറാണി ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലയിൽ ചിതറ, കുളത്തുപ്പുഴ, പുനലൂർ, പരവൂർ, കൊട്ടിയം, കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രം എന്നിങ്ങനെ നേരത്തേ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളിൽ ആഴ്ചതോറും എത്തിച്ചേരുന്ന രീതിയിലാണ് മൊബൈൽ യൂണിറ്റിന്റെ സഞ്ചാരം.

മൃഗങ്ങളെ പരിശോധിച്ച് ശസ്തക്രിയ വേണമെന്ന് തീരുമാനിക്കപ്പെട്ടാൽ 1962 എന്ന കാൾ സെന്റർ നമ്പറിൽ വിളിച്ച് കർഷകർക്ക് തന്നെ രജിസ്റ്റർ ചെയ്യാം. ക്യൂ ആർ കോഡ് വഴി നിശ്ചയിക്കപ്പെട്ട ഫീസ് അടയ്ക്കാം.

ജി എസ്.ജയലാൽ എം.എൽ.എ അദ്ധ്യക്ഷനായി. പരവൂർ നഗരസഭ ചെയർപേഴ്സൺ പി.ശ്രീജ, വൈസ് പ്രസിഡന്റ് എ.സഫർ ഖയാൽ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ശ്രീലാൽ, മിനി, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഡി.ഷൈൻകുമാർ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. രമ.ജി.ഉണ്ണിത്താൻ, ഡോ. സജീന, ഡോ.വിനോദ് ചെറിയാൻ, ഡോ.നന്ദു വിജയൻ, ആർ.എസ്.സുധീർകുമാർ, എസ്.അബ്ദുൾസജീം എന്നിവർ സംസാരിച്ചു.