കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭയും വെഡ്സ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഓണപ്പൂരം' 29ന് ശ്രീധരീയം ഓഡിറ്റോറിയത്തിൽ നടക്കും. പരിപാടിയുടെ ലോഗോ പ്രകാശനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. മുനിസിപ്പൽ ചെയർമാൻ പടിപ്പുര ലത്തീഫ് അദ്ധ്യക്ഷനായ ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മഹേഷ് ജയരാജ്, ഡോ. മീന, റെജി ഫോട്ടോപാർക്ക്, മുനിസിപ്പൽ സെക്രട്ടറി സന്ദീപ് കുമാർ, വെഡ്സ് ഇന്ത്യ മാനേജിംഗ് പാർട്ണർ അൻസറുദ്ദീൻ, ഷിഹാൻ ബഷി, സി.ഡി.എസ് ചെയർപേഴ്സൺ ഷീബ, ഹെൽത്ത് ഇൻസ്പെക്ടർ ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു.