കൊല്ലം: കേരള ബേക്കേഴ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷനും കുടുംബസംഗമവും സി.കേശവൻ മെമ്മോറിയൻ ടൗൺ ഹാളിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്‌ഘാടനം ചെയ്തു. എം.എൽ.എ മാരായ എം.നൗഷാദ്, പി.സി.വിഷ്ണു നാഥ്‌, മേയർ ഹണി ബെഞ്ചമിൻ, ചലച്ചിത്ര നടി സാദിക വേണുഗോപാൽ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എ.അജികുമാർ (പ്രസിഡന്റ്), കെ.ആർ.അനിൽ കുമാർ, പി.രാജീവ് (വൈസ് പ്രസിഡന്റ്), ജി.പി.നായർ (ജനറൽ സെക്രട്ടറി), എസ്.ഉണ്ണിക്കൃഷ്ണൻ (ആക്ടിംഗ് ജനറൽ സെക്രട്ടറി), സിബി പാപ്പച്ചൻ (ഓർഗനൈസിംഗ് സെക്രട്ടറി), എബിൻ നൗഷാദ് (ട്രഷറർ), ജി.പത്മാകരൻ, എ.ആർ.സലിം (രക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു.