കൊല്ലം: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോ. കൊല്ലം ജില്ലാ കമ്മിറ്റി ഇന്നു രാവിലെ 9.30ന് കോർപ്പറേഷൻ ഓഫീസ് മാർച്ചും ധർണയും നടത്തും. സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയ്‌പാൽ ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്ഥാപനത്തിൽ നിന്ന് ലൈസൻസ് അനുവദിക്കുന്നതിലുള്ള അനാസ്ഥ ഒഴിവാക്കുക, തടഞ്ഞു വച്ചിരിക്കുന്ന ലൈസൻസ് പുന:സ്ഥാപിക്കുക, പി.സി.ബിയുടെ പേരിലുള്ള പീഡനം അവസാനിപ്പിക്കുക, തേങ്ങ, ബിരിയാണി, അരി, പച്ചക്കറി എന്നിവയുടെ വിലക്കയറ്റം അവസാനിപ്പിക്കാൻ വിപണിയിൽ സർക്കാർ ഇടപെടുക, അനധികൃത ഭക്ഷണ വ്യാപാരം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണയെന്ന് പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, സെക്രട്ടറി ഇ. ഷാജഹാൻ എന്നിവർ പറഞ്ഞു.