t

ഹരി​പ്പാട്: മദ്രാസ് റജി​മെന്റ് രണ്ടാം ബറ്റാലി​യന്റെ 250-ാം സ്ഥാപക വാർഷികത്തോടനുബന്ധിച്ച് പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്ന് ജൂനിയർ കമ്മിഷൻഡ് ഓഫീസർ ശരവണന്റെ നേതൃത്വത്തിൽ ആരംഭിച്ച വാഹന പ്രചരണ ജാഥയ്ക്ക്, രണ്ടാം ബറ്റാലിയൻ വിമുക്ത ഭടൻമാരുടെ നേതൃത്വത്തിൽ ഹരിപ്പാട്ട് സ്വീകരണം നൽകി. വിമുക്ത ഭടൻമാരും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ഗവർണർ വിശ്വനാഥ് ആർലേക്കർ ആണ് യാത്ര ഫ്ളാഗ് ഓഫ് ചെയ്തത്.