പടി. കല്ലട: ഏറനാട് എക്സ്‌പ്രസ് ട്രെയിനിന് ശാസ്താംകോട്ടയിൽ സ്റ്റോപ്പ് അനുവദിച്ചു. രാവിലെ 3.40ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ (16606) 4.56ന് ശാസ്താംകോട്ടയിലെത്തും. തിരികെ തിരുവനന്തപുരത്തേയ്ക് പോകുന്ന ട്രെയിൻ (16605) വൈകിട്ട് 7.04ന് ശാസ്താംകോട്ടയിലെത്തും. കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ശ്രമഫലമായിട്ടാണ് സ്റ്റോപ്പ് അനുവദിച്ചതെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കിടങ്ങിൽ കെ.മഹേന്ദ്രനും സെക്രട്ടറി സജീവ് പരിശവിളയും അറിയിച്ചു.