കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭയും കുടുംബശ്രീ മിഷനും സംയുക്തമായി സംഘടിപ്പിച്ച തൊഴിൽ മേള ശ്രദ്ധേയമായി. ഒരു ലക്ഷം പേർക്ക് തൊഴിൽ ഉറപ്പാക്കുക എന്ന സർക്കാർ നയം പ്രാവർത്തികമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തൊഴിൽമേള സംഘടിപ്പിച്ചത്. മേളയിൽ 35 കമ്പനികൾ പങ്കെടുത്തു. 152പേർ തൊഴിൽ ഉറപ്പാക്കി. 127പേർ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. മേളയുടെ തുടർച്ചയായി മുൻസിപ്പാലിറ്റിയിൽ പ്രാദേശിക തൊഴിൽ മേളകളും സങ്കടിപ്പിക്കും. മന്ത്രി ജെ ചിഞ്ചുറാണി മേള ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ പടിപ്പുര ലത്തീഫ് അദ്ധ്യക്ഷനായി. കുടുംബശ്രീ ക്വിക്ക് സർവ് ടീമിൽ ഉൾപ്പെടുത്തി ഹോം നേഴ്സ് പരിശീലനം പൂർത്തിയാക്കിയവർക്ക് ചടങ്ങിൽ വച്ച് മന്ത്രി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മുനിസിപ്പൽ വൈസ് ചെയ്യർപേഴ്സൻ ഷഹ്ന നസീം, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഡോ.പി.മീന, റെജി ഫോട്ടോപാർക്ക്, നഗരസഭാ സെക്രട്ടറി സന്ദീപ്, സി.ഡി.എസ് ചെയർപേഴ്സൻ എസ്.ഷീബ, വിജ്ഞാന കേരളം ജില്ലാ കോ-ഓർഡിനേറ്റർ രാജേഷ്, കില ജില്ലാ കോ-ഓർഡിനേറ്റർ പി. അനിൽകുമാർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷീബ എന്നിവർ സംസാരിച്ചു.