പേരയം: പരമ്പരാഗതകളിസ്ഥലമായ അലിൻഡ് ഗ്രൗണ്ട് മതിൽ കെട്ടി അടച്ച് ഗേറ്റ് സ്ഥാപിക്കാനുള്ള അലിൻഡ് മാനേജ്മെന്റ് നീക്കം ചെറുക്കുമെന്ന് കോൺഗ്രസ് കാഞ്ഞിരകോട് വാർഡ് കമ്മിറ്റി യോഗം അറിയിച്ചു. കുണ്ടറയിലും സമീപ പ്രദേശത്തുമുള്ള കായികപ്രേമികളുടെ കളിസ്ഥലമായും കായിക പരിശീലനം നടത്തുന്ന യുവാക്കളുടെ കേന്ദ്രമായും നിലനിൽക്കുന്ന ഗ്രൗണ്ടിനെ കെട്ടിയടച്ച് സാമൂഹ്യവിരുദ്ധരുടെ വിഹാര കേന്ദ്രമാക്കി മാറ്റാനാണ് മാനേജ്മെന്റ് ശ്രമിക്കുന്നതെന്ന് യോഗം ആരോപി​ച്ചു. മണ്ഡലം പ്രസിഡന്റ് എ.കെ. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് വൈ. ജൂലിയോസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഭാരവാഹികളായ ടി.വി. ജിജിമോൻ, എസ്. വിജയൻ, അഡ്വ.വിമല ജർമ്മിയാസ്, അരുൺ നെപ്പോളിയൻ, സുനോജ് ക്ലീറ്റസ്, അനീഷ് ഗോപാലകൃഷ്ണൻ എന്നിവർ സംസാരി​ച്ചു.