railway

പരവൂർ: ഏറനാട് എക്സ്‌പ്രസിന് പരവൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ജയപ്രകാശ് നാരായണൻ സെന്റർ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. 15 വർഷമായുള്ള പരവൂരിന്റെ ആവശ്യമാണിത്. രാവിലെ 4.30ന് പരവൂരിലൂടെ കടന്നുപോകുന്ന ട്രെയിൻ 6.15ന്‌ ആലപ്പുഴയിലെത്തും. ഇത് ആലപ്പുഴ മെഡിക്കൽ കോളേജിൽ പോകുന്നവർക്കും 7.15 ന്‌ എറണാകുളത്ത് എത്തുന്ന ട്രെയിൻ ഹൈക്കോടതിയിൽ ഉൾപ്പടെ പോകുന്നവർക്കും വലിയ അനുഗ്രഹമാണ്. വൈകിട്ട്‌ 6ന് പാസഞ്ചർ ട്രെയിൻ കഴിഞ്ഞാൽ രാത്രി 9 വരെ കൊല്ലത്ത് നിന്ന് പരവൂരിൽ നിറുത്തുന്ന ട്രെയിനുകളില്ല. രാത്രി 7.30ന് കൊല്ലത്ത് എത്തുന്ന ഏറനാട് എക്സ് പ്രസിന് പരവൂരിൽ സ്റ്റോപ്പ് അനുവദിച്ചാൽ യാത്രക്കാർക്ക് സഹായകമാകും. യോഗത്തിൽ ഡോ. അശോക് ശങ്കർ അദ്ധ്യക്ഷനായി.