boat-

ചവറ: നീണ്ടകര അഴിമുഖത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ശക്തികുളങ്ങര സ്വദേശി താരാ മേരിയുടെ ഉടമസ്ഥതയിലുള്ള എഫ് ആൻഡ് എഫ് എന്ന ബോട്ട് ഉൽക്കടലിൽ വച്ച് തകരാറിലായി. കരയിൽ നിന്ന് 12 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം.

വിവരം അറിഞ്ഞയുടൻ ഫിഷറീസ് അധികൃതർ നടപടി സ്വീകരിച്ചു. രാവിലെ 11 ഓടെ പതിമൂന്ന് തൊഴിലാളികളെയും ബോട്ടും ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ സിന്ധു, ഇൻസ്പെക്ടർ ഒഫ് ഗാർഡ് എസ്.അരുൺ എന്നിവരുടെ നിർദ്ദേശപ്രകാരം നീണ്ടകര മറൈൻ എൻഫോസ്‌മെന്റിന്റെ നേതൃത്വത്തിൽ കണ്ടെത്തി കെട്ടിവലിച്ച് നീണ്ടകര ഹാർബറിൽ എത്തിച്ചു. എസ് ഐ ഷിഹാസ്, സി.പി.ഒ പ്രദീപ്, പ്രവീഷ് നാഷ്, ലൈഫ് ഗാർഡ് റോയ്, സീ ഗാർഡ് ഷിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷപ്പെടുത്തൽ.