കൊല്ലം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ അഖില കേരള വിശ്വകർമ്മ മഹാസഭ കൊല്ലം യൂണിയൻ തീരുമാനിച്ചു. സമുദായത്തെ അവഗണിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കെതിരെ സംഘടിതമായി പ്രവർത്തിക്കും. രാഷ്ട്രീയ നേതാക്കൾ സമത്വവും മതേതരത്വവും പ്രസംഗിക്കുമെങ്കിലും സ്വന്തം ജാതിക്കാരെയും മക്കളെയും ഉന്നത മേഖലകളിൽ തിരുകിക്കയറ്റുന്നു. വിശ്വകർമ്മജരുടെ വോട്ട് വേണമെങ്കിലും നീതി നൽകുന്നില്ലെന്നും യോഗം ആരോപിച്ചു. യൂണിയൻ പ്രസിഡന്റ് അഡ്വ.അനിൽകുമാർ ഉദ്‌ഘാടനം ചെയ്തു. സെക്രട്ടറി കരിക്കോട് ഗോപാലകൃഷ്ണൻ, ഓർഗനൈസിംഗ് സെക്രട്ടറി പനയം കൃഷ്ണൻകുട്ടി, വൈസ് പ്രസിഡന്റ് പനയം സജീവൻ, മങ്ങാട് വി.സുരേഷ്, കുണ്ടറ ജ്യോതീന്ദ്രലാൽ, വള്ളിക്കീഴ് നല്ലശിവൻ ആചാരി, ബാബു കൊല്ലം, മുളങ്കാടകം ജി.പ്രദീപ്, കരിക്കോട് ജഗദീശൻ, പ്രദീപ് നെട്ടയം, ബാബുക്കുട്ടൻ മുഖത്തല, മുളങ്കാടകം സെൽവൻ, മരുത്തടി ഷണ്മുഖൻ, സുരേഷ് ബാബു കന്നിമേൽ, 28ന് ഋഷി പഞ്ചമിയും സെപ്തംബർ 17ന് വിശ്വകർമ്മ ദിനവും ആഘോഷിക്കും.