പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ വനിതാ സംഘത്തിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. യൂണിയൻ ഹാളിൽ നടന്ന യോഗം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ അദ്ധ്യക്ഷയായി.
യോഗം അസിസ്റ്റന്റ് സെക്രട്ടറി വനജ വിദ്യാധരൻ യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ എൻ.സതീഷ് കുമാർ, ജി.ബൈജു, യൂണിയൻ കൗൺസിലർമാരായ എസ്.സദാനന്ദൻ , കെ.വി. സുഭാഷ് ബാബു, ബി.ശശിധരൻ , എസ്.എബി,വനിതാ സംഘം സെക്രട്ടറി ഓമനാ പുഷ്പാംഗദൻ,വൈസ് പ്രസിഡന്റ് ഉദയകുമാരി ഉദയൻ , പ്രാർത്ഥന സമിതി സെക്രട്ടറി പ്രീത സജീവ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ഷീല മധുസൂദനൻ (പ്രസിഡന്റ് ), ഉദയകുമാരി ഉദയൻ (വൈസ് പ്രസിഡന്റ്), ഓമന പുഷ്പാംഗദൻ (സെക്രട്ടറി), ദീപ്തി മധു , റീന, സുനിത സുരാജ്, സുധർമ്മ ഉദയൻ, രാജമ്മ, വത്സല ഗോപാലകൃഷ്ണൻ , സുധർമ്മ തുളസീധരൻ ,ബീന മോഹനൻ , ഉഷാപ്രസാദ്, രാജമ്മ ജയപ്രകാശ് ( കമ്മിറ്റി അംഗങ്ങൾ ) എന്നിവരെ തിരഞ്ഞെടുത്തു.