കൊല്ലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടപ്പാക്കട യൂണിറ്റ് വ്യാപാര ഭവനിൽ നിർമ്മിച്ച ലിഫ്ടിന്റെയും സിൽവർ ജൂബിലി ഹാളിന്റെയും ഉദ്ഘാടനം ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്.ദേവരാജൻ നിർവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജോജോ.കെ.എബ്രഹാം, ട്രഷറർ എസ്.കബീർ, വൈസ് പ്രസിഡന്റ് എൻ.രാജീവ്, സെക്രട്ടറിമാരായ എ.അൻസാരി, എ.കെ.ജോഹാർ, ജോൺസൺ ജോസഫ്, ടി.എം.എസ്.മണി, യൂണിറ്റ് മുഖ്യ രക്ഷാധികാരി ബി.രാജൻ, യൂണിറ്റ് മുൻ പ്രസിഡന്റ് ജി.തങ്കപ്പൻ, ഡി.ജഗദീഷ് പ്രസാദ്, ജില്ലാ എക്സി. അംഗം ജി.ഗോപകുമാർ, യൂണിറ്റ് പ്രസിഡന്റ് ബി.രാജീവ്, ജനറൽ സെക്രട്ടറി ഡി.സജീവ്, ട്രഷറർ ആർ.ബാബുരാജ്, വൈസ് പ്രസിഡന്റുമാരായ പി.പുഷ്പകുമാർ, ബി.റാം, ജെ.ബി സുന്ദരം, സക്കീർ ഹുസൈൻ, സെക്രട്ടറിമാരായ എം.അശോക് കുമാർ, എസ്.അരുൺ, സേവ്യർ ജോയ്, എക്സി. അംഗം എസ്.രാജീവ് എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് സിൽവർ ജൂബിലി ഹാളിന്റെ ഭദ്രദീപം തെളിക്കലും വാർഷിക പൊതുയോഗവും നടന്നു.