cpm

കൊല്ലം: പി.കൃഷ്ണപിള്ള ദിനം സാന്ത്വന പരിചരണ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കിടപ്പുരോഗികളെ സി.പി.എം നേതാക്കൾ വീടുകളിലെത്തി സന്ദർശിച്ച് ആശ്വാസം പകർന്നു. കല്ലുംതാഴം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സാന്ത്വന പരിചരണ ദിനാചരണത്തിന് ജില്ലാ സെക്രട്ടേറിയറ്റ് അംഗം എക്സ്.ഏണസ്റ്റ് നേതൃത്വം നൽകി. അഴീക്കോടൻ സ്മാരക പാലിയേറ്റീവ് കെയർ സെന്റർ മെഡിക്കൽ ഉപകരണങ്ങൾ നൽകി. ജില്ലാ കമ്മറ്റി അംഗങ്ങളായ എസ്.പ്രസാദ്, എസ്.ഗീതാകുമാരി, ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.സുജിത്ത് കുമാർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ശശിധരൻ, സുരേഷ്, സുരേഷ് മാത്യു, വഹാബ്, ആശാബിജു, ബ്രാഞ്ച് സെക്രട്ടറിമാരായ സുവർണൻ, വിജയൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.