df
വഞ്ചിമുക്ക് - റെയിൽവേ റോ‌ഡ്

കൊല്ലം: ആലുംമൂട് നി​വാസി​കളുടെ കാത്തി​രി​പ്പി​ന് വി​രാമമി​ട്ട്, ആലുംമൂട്- ചാലിൽമുക്ക് റെയിൽവേ അടിപ്പാത റോഡിന് ശാപമോക്ഷം. പനയം പഞ്ചായത്തിലെ താന്നിക്കമുക്ക് ചോനംചിറ വാർഡുകളിലായി കി​ടക്കുന്ന ഒന്നര കി​ലോമീറ്റർ റോഡിന്റെ നവീകരണ പ്രവൃത്തി​കൾ ഉടൻ ആരംഭി​ക്കും.

ആലുംമൂട് സ്കൂൾ ജംഗ്ഷൻ മുതൽ ചാലിൽമുക്ക് വരെയുള്ള മുക്കാൽ കിലോമീറ്ററോളം ഭാഗത്തി​ന്റെ നിർമ്മാണത്തിന് എം.എൽ.എ ഫണ്ടിൽ നിന്ന് തുക അനുവദിച്ചു. ടെൻഡർ നടപടികൾ പൂർത്തിയായതിനാൽ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി​. എന്നാൽ ചോനംചിറ വാർഡിൽ ചാലിൽമുക്ക് മുതൽ റെയിൽവേ അടിപ്പാത വരെയുള്ള റോഡിന്റെ നിർമ്മാണത്തിന് പ്രളയ ഫണ്ടിൽ നിന്ന് 10 ലക്ഷം വകയിരുത്തിയിട്ടുണ്ടെങ്കിലും സാങ്കേതിക അനുമതിയായി​ല്ല. ഇത് ലഭിക്കുന്ന മുറയ്ക്ക് ടെൻഡർ നടപടികൾ ആരംഭിക്കും. ടെൻഡറായാൽ എത്രയം വേഗം നി​ർമ്മാണം ആരംഭി​ക്കും.

വർഷങ്ങളായി തകർന്നു കിടക്കുന്ന റോ‌ഡിൽ, പഴയ ടാറിംഗി​ന്റെ നേരി​യ അവശേഷി​പ്പുകൾ മാത്രമാണുള്ളത്. ചരലും മണ്ണും നിറഞ്ഞ റോഡ് മഴക്കാലത്തും വേനലിലും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. അറ്റകുറ്റപ്പണി​ ആരംഭി​ക്കുന്നതോടെ, തങ്ങളുടെ ദുരി​തത്തി​ന് അറുതി​യാവുമെന്ന ആശ്വാസത്തി​ലാണ് നാട്ടുകാർ,

പഞ്ചായത്തി​ന്റെ 4.5 ലക്ഷം

ആലുംമൂട് സ്കൂൾ ജംഗ്ഷൻ മുതൽ റെയിൽവേ അടിപ്പാത വരെയുള്ള റോഡ് ആധുനിക രീതിയിൽ ടാറിംഗ് നടത്താൻ നി​ലവി​ൽ അനുവദി​ച്ച തുക തി​കയി​ല്ല. അതി​നാൽ പഞ്ചായത്ത് പ്ലാനിംഗ് ഫണ്ടിൽ നിന്ന് 4.5 ലക്ഷം രൂപ കൂടി​ റോ‌ഡിന്റെ തുടർ നിർമ്മാണത്തിനായി വകയിരുത്തിയിട്ടുണ്ട്.

പ്രളയ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദി ച്ചിട്ടുണ്ട്. സാങ്കേതിക അനുമതി കൂടി ലഭിച്ചാൽ മതി . അടുത്തമാസത്തോടെ നിർമ്മാണം ആരംഭിക്കും

ആർ. അശോക് കുമാർ, വാർഡംഗം, ചോനംചിറ

................................

വഞ്ചിമുക്ക് മുതൽ മുക്കാൽ കിലോമീറ്ററോളം റോഡിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി. എത്രയും വേഗം നിർമ്മാണം ആരംഭിക്കും

വി.പി വിധു, വാർഡംഗം താന്നിക്കമുക്ക്