mahes-
കേരള കശുഅണ്ടിത്തൊഴിലാളി കോൺഗ്രസ്‌ കരുനാഗപ്പള്ളി ആദിനാട് ഫാക്ടറിയിൽ എത്തിയപ്പോൾ സി.ആർ.മഹേഷ്‌ എം.എൽ.എ തൊഴിലാളികളെ അഭിസംബോധന ചെയ്യുന്നു

കൊല്ലം : കശുഅണ്ടി മേഖലയിലെ സ്വകാര്യ മുതലാളിമാരുടെ നിയമ ലംഘനത്തിന് ലേബർ വകുപ്പും ലേബർ ഓഫീസിലെ ഉദ്യോഗസ്ഥരും കൂട്ട് നിൽക്കുകയാണെന്നും മുതലാളിമാർ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് നിറുത്തണമെന്നും ലേബർ വകുപ്പ് ഫാക്ടറികളിൽ പരിശോധന നടത്തി വേണ്ട നടപടികൾ സ്വീകരിക്കണമെന്നും സി. ആർ.മഹേഷ്‌ എം.എൽ.എ ആവശ്യപ്പെട്ടു. കേരള കശുഅണ്ടി തൊഴിലാളി കോൺഗ്രസിന്റെ (ഐ.എൻ.ടി.യു.സി )നേതൃത്വത്തിൽ നടന്നു വരുന്ന സമരപ്രചരണ ജാഥ കരുനാഗപ്പള്ളി ആദിനാട് കശുഅണ്ടി ഫാക്ടറിയിൽ എത്തിയപ്പോൾ തൊഴിലാളികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ ജനറൽ സെക്രട്ടറി അഡ്വ.സവിൻ സത്യൻ, എസ്. സുഭാഷ്,അജയകുമാർ, ബാബുജി പട്ടത്താനം, മോഹൻദാസ് എന്നിവർ സംസാരിച്ചു.