കൊല്ലം: മലയാള വേദിയുടെ ഈ വർഷത്തെ സദ്സേവാ പുരസ്‌കാരം തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത് അംഗവും അദ്ധ്യാപകനുമായ എ.എം.റാഫി അർഹനായി. പട്ടികജാതി വിദ്യാർത്ഥികളുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള പ്രവർത്തനം പരിഗണിച്ചാണ് അവാർഡ് നൽകുന്നതെന്ന് മലയാളവേദി ഭാരവാഹികളായ എ.ഷാനവാസ്, മുഖത്തല ശ്രീരാജ് എന്നിവർ അറിയിച്ചു. 25000 രൂപയും ശില്പവും അടങ്ങുന്നതാണ് അവാർഡ്. തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് മൈലാപ്പൂര് 19-ാം വാർഡ് മെമ്പറായ റാഫി വാഴപ്പള്ളി എൽ.പി സ്കൂൾ അധ്യാപകനാണ്. സെപ്തംബർ രണ്ടാം വാരം അവാർഡ് വിതരണം നടക്കും.