അഞ്ചൽ: അഞ്ചൽ പനയഞ്ചേരി സുകൃതം ബാലാശ്രമത്തിൽ ഡോ.പി.ആർ. രാധാകൃഷ്ണന്റെ ചരമദിനത്തോടനുബന്ധിച്ച് അഞ്ചൽ സേവാഭാതി, പാറയ്ക്കാട്ട് ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാർ പങ്കെടുത്ത മെഡിക്കൽ ക്യാമ്പ് നടന്നു. ഇന്ത്യൻ ദന്തൽ അസോസിയേഷൻ കൊട്ടാരക്കര ബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് ദന്തൽ ക്യാമ്പ് നടന്നത്. ഡോ. സോണി അരവിന്ദ്, ഡോ.ആര്യശ്രീ, ഡോ. അലീനമേരി, ഡോ. അനഘ തുടങ്ങിയവർ മെഡിക്കൽ ക്യമ്പിന് നേതൃത്വം നൽകി. ദന്തൽ അസോസിയേഷന്റെ വകയായി ബാലാശ്രമം അന്തേവാസികൾക്ക് ദനസഹായവും കൈമാറി.