കൊല്ലം: കൊട്ടിയം ശ്രീനാരായണ പോളി ടെക്നിക് കോളേജിലെ മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റ് വിദ്യാർത്ഥികളും ജീവനക്കാരും കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ വി. സന്ദീപ് ഉദ്ഘാടനം ചെയ്തു. സമുദ്രതീരം ചെയർമാൻ എം.റുവൽ സിംഗ്, വി.എം. വിനോദ് കുമാർ, എസ്.സുജ, അനീഷ്, രാഹുൽ, പി. കണ്ണൻ എന്നിവർ സംസാരിച്ചു. വി. ശ്യാം, കല്യാണി, അലൻ, അക്ഷയ, റോയ്‌പാൽ, ഹരിപ്രസാദ്, ബിനുരാജ്, അരുൺകുമാർ എന്നിവർ നേതൃത്വം നൽകി. കലാപരിപാടികൾ, ഓണസദ്യ എന്നിവയുണ്ടായിരുന്നു.