കൊല്ലം: രാജ്യത്തെ ഉന്നത ജനാധിപത്യ ബോധത്തെ തമസ്‌കരിക്കാനും കള്ളവോട്ടിലൂടെ ഭരണം പിടിച്ചടക്കാനുള്ള നരേന്ദ്രമോദിയുടെ സമീപനങ്ങൾ രാഹുൽഗാന്ധി കണ്ടുപിടിച്ച കള്ളവോട്ടുകളുടെ അടിസ്ഥാനത്തിൽ ജനങ്ങൾ ചർച്ച ചെയ്യണമെന്നും ബി.ജെ.പിയുടെ നിലപാടുകൾക്കെതിരെ പ്രതിരോധം തീർക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ പറഞ്ഞു.

ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എം.എൽ.എ അദ്ധ്യക്ഷനായി. കോൺഗ്രസ് നേതാക്കളായ ബിന്ദുകൃഷ്ണ, പഴകുളം മധു, എം.എം.നസീർ, കെ.സി.രാജൻ, എ.ഷാനവാസ്ഖാൻ, എസ്.വിപിനചന്ദ്രൻ, എൻ.ഉണ്ണിക്കൃഷ്ണൻ, എഴുകോൺ നാരായണൻ, ലീലാകൃഷ്ണൻ, എ.കെ.ഹഫീസ്, കെ.സുരേഷ്ബാബു, സൂരജ് രവി, പി.ജർമ്മിയാസ്, എൽ.കെ.ശ്രീദേവി, കുളത്തൂപ്പുഴ ശശിധരൻ, തൊടിയൂർ രാമചന്ദ്രൻ, ആർ.രാജശേഖരൻ, കെ.ബേബിസൺ, സൈമൺ അലക്‌സ്, ഫേബ സുദർശൻ, വെഞ്ചേമ്പ് സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
കടയ്ക്കലിൽ കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും നേരെ കഴിഞ്ഞ ദിവസം സി.പി.എം നടത്തിയ ആക്രമണത്തിൽ ഡി.സി.സി നേതൃയോഗം പ്രതിഷേധ പ്രമേയം പാസാക്കി.