കൊല്ലം: ഇപ്റ്റ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക ഫോക് ലോർ ദിനാചരണവും ഫോക് ഫിയെസ്റ്റയും ഇന്ന് വൈകിട്ട് 5ന് കൊല്ലം സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ നാടക കലാകാരൻ സാംകുട്ടി പട്ടംകരി ഉദ്ഘാടനം ചെയ്യും. പി.എസ്.സുപാൽ എം.എൽ.എ അദ്ധ്യക്ഷനാകും. കാവാലം രംഭാമ്മ പുരസ്‌കാരം ചവിട്ടുനാടക കലാകാരൻ ഓമനപ്പുഴ കുട്ടപ്പൻ ആശാന് ഡെപ്യുട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ സമ്മാനിക്കും. പാട്ടുകാരനായ സുധി നെട്ടൂർ, നാടക കലാകാരൻ അരുൺലാൽ, വാദ്യകലാകാരൻ പ്രിൻസ് കാട്ടൂർ എന്നിവർക്കുള്ള ഉപഹാരങ്ങൾ മേയർ ഹണി ബെഞ്ചമിൻ നൽകും. അഡ്വ.ആർ.വിജയകുമാർ പ്രശസ്‌തിപത്രം സമർപ്പിക്കും. എം.ബി.ഭൂപേഷ് സ്വാഗതവും ഗിരീഷ് അനന്തൻ നന്ദിയും പറയും. 6ന് ഇപ്റ്റ നാട്ടരങ്ങിന്റെ പരിപാടി.