കരുനാഗപ്പള്ളി ആർട്സ് ആൻഡ് സയൻസ് കോളേജ് കെട്ടിട നിർമ്മാണത്തിനായി ഐ.എച്ച്.ആർ.ഡി വിട്ടു നൽകിയ സ്ഥലം സി.ആർ.മഹേഷ് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ കിഫ്ബി ഉദ്യോഗസ്ഥർ പരിശോധിക്കുന്നു
തൊടിയൂർ: തഴവയിൽ വാടക കെട്ടിടത്തിൻ 2016 മുൽ പ്രവർത്തിച്ചു വരുന്ന കരുനാഗപ്പള്ളി ആർട്സ് ആൻഡ് സയൻസ് കോളേജിന് വേണ്ടി തൊടിയൂർ പഞ്ചായത്തിൽ പ്രവർത്തിച്ചു വരുന്ന കരുനാഗപ്പള്ളി ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളേജ് വിട്ടുനൽകിയ സ്ഥലത്ത് ഉടൻ കെട്ടിട നിർമ്മാണം ആരംഭിക്കുമെന്ന് സി.ആർ.മഹേഷ് എം.എൽ.എ അറിയിച്ചു. കിഫ്ബി ഉദ്യോഗസ്ഥ സംഘം എം.എൽ എ യുടെ സാന്നിദ്ധ്യത്തിൽ ഇന്നലെ സ്ഥല പരിശോധന നടത്തി.
പുതിയ കെട്ടിടം
ആകെ വിസ്തീർണ്ണം: 12,393 ചതുരശ്ര മീറ്റർ.
ഒന്നാം ഘട്ടത്തിൽ നിർമ്മിക്കുന്നത്: 5,197 ചതുരശ്ര മീറ്റർ.
നിർമ്മാണച്ചെലവ്: 18.85 കോടി രൂപ (കിഫ്ബി അനുവദിച്ചത്).
ടെൻഡർ: മേയ് 5 ന് ടെൻഡർ വിളിച്ചെങ്കിലും ആരും പങ്കെടുക്കാതിരുന്നതിനാൽ റീടെൻഡർ വഴിയാണ് കരാർ ഉറപ്പിച്ചത്.