എഴുകോൺ: തൊഴിലുറപ്പ് ജോലിയ്ക്കിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. എഴുകോൺ പാറയ്ക്കൽ ശിവവിലാസത്തിൽ സോമരാജനാണ് (60) മരിച്ചത്. കൊച്ചാഞ്ഞിലിമൂട് വാർഡിൽ നടന്ന തൊഴിലുറപ്പ് ജോലിയ്ക്കിടെ ബുധനാഴ്ച ഉച്ചയോടെയാണ് കുഴഞ്ഞുവീണത്. ഉടൻ എഴുകോൺ ഇ.എസ്.ഐ ആശുപ്രതിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: സരസ്വതി.