ചാത്തന്നൂർ: ചിറക്കര ഗ്രാമപ്പഞ്ചായത്തിൽ ആരംഭിച്ച തൊഴിൽ കേന്ദ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. സജില ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ. സുജയ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ദിലീപ് ഹരിദാസൻ, കില ബ്ലോക്ക് കോ ഓർഡിനേറ്റർ ഡി. സുധീന്ദ്ര ബാബു, സി.ഡി.എസ് ചെയർപേഴ്സൺ റീജ ബാലചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായ തൊഴിൽ കേന്ദ്രം വഴി തൊഴിൽ ദാതാക്കളെയും അന്വേഷകരെയും കൂട്ടിയിണക്കി തൊഴിൽ നൽകുകയാണ് ലക്ഷ്യം.