കൊല്ലം: വിവിധ രാഷ്ട്രീയ- സാമൂഹ്യ- സാമുദായിക സംഘടനകളിൽ നേതൃനിരയിൽ പ്രവർത്തിക്കുന്നവരുൾപ്പടെ ആയിരംപേർ ഫോർവേഡ് ബ്ളോക്കിൽ ചേരുമെന്ന് ദേശീയ ജനറൽ സെക്രട്ടറി ജി.ദേവരാജൻ. ജില്ലയിൽ നിന്ന് 300 പേരാണ് അംഗത്വം സ്വീകരിക്കുന്നത്. 24ന് രാവിലെ 10.30ന് ചിന്നക്കട സി.എസ്.ഐ കൺവെൻഷൻ സെന്ററിൽ നടക്കുന്ന രാഷ്ട്രീയ സമ്മേളനത്തിൽ ജി.ദേവരാജൻ മെമ്പർഷിപ്പ് നൽകും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. എസ്.കുട്ടപ്പൻ ചെട്ടിയാർ അദ്ധ്യക്ഷനാകും. ടി.മനോജ് കുമാർ, ബി.രാജേന്ദ്രൻ നായർ, കളത്തിൽ വിജയൻ, പ്രകാശ് മൈനാഗപ്പള്ളി, ഡോ.ഷാജി കുമാർ, തുടങ്ങിയവർ സംസാരിക്കും. പത്രസമ്മേളനത്തിൽ പ്രകാശ് മൈനാഗപ്പള്ളി, അജിത്ത് കുരീപ്പുഴ, സ്റ്റാലിൻ പാരിപ്പള്ളി, നളിനാക്ഷൻ ഉളിയനാട് എന്നിവർ പങ്കെടുത്തു.