കൊല്ലം: എസ്.എൻ.ഡി​.പി​ യോഗം മുരുന്തൽ 598-ാം നമ്പർ കുപ്പണ ശാഖയിലെ വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണവും ആദരിക്കലും 24ന് ശ്രീവേലായുധമംഗലം ക്ഷേത്രയോഗം ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 8 ന് ദൈവദശക ആലാപനമത്സരം, 9 ന് ക്വിസ്, 10 ന് വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണവും ആദരിക്കൽ ചടങ്ങും. കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ: എസ്. അനിൽകുമാർ സമ്മേളന ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തും. ശാഖാപ്രസിഡന്റ് എൻ. ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. കുണ്ടറ യൂണിയൻ കൗൺസിലറും മേഖല കൺവീനറുമായ എസ്. അനിൽകുമാർ, കുണ്ടറ യൂണിയൻ കൗൺസിലർ വി. ഹനീഷ്, ഗവ. ബി.ജെ.എം കോളേജ് റിട്ട. പ്രൊഫസർ ചവറ വി.പ്രദീപ് കുമാർ, കലാവിലാസിനി ഗ്രന്ഥശാല ആൻഡ് വായനശാല ട്രഷറർ കെ. ചന്ദ്രബാബു, വനിതാസംഘം ശാഖാ പ്രസിഡന്റ് സി.എസ്. ഗീത, ശ്രീവേലായുധമംഗലം ക്ഷേത്രയോഗം പ്രസിഡന്റ് കെ. വിക്രമസേനൻ എന്നിവർ സംസാരിക്കും. ശാഖാ സെക്രട്ടറി എസ്. സജീവ് സ്വാഗതവും വൈസ് പ്രസിഡന്റ് വി. അനൂപ് കുമാർ നന്ദിയും പറയും.

ശാഖയുടെ നേത്യത്വത്തിൽ സെപ്തംബർ വൈകി​ട്ട് 3ന് കലങ്ങുംമുഖത്തു നിന്നു ആരംഭിച്ച് അനുപമനഗർ, ഗണപതിക്ഷേത്രം, ചന്തക്കടവ് വഴി അഞ്ചാലുംമൂട്ടിൽ എത്തി തിരികെ കുപ്പണ റോഡ് വഴി ശാഖ ഓഫീസിലെത്തും.