photo
ദേശീയ റേഡിയോ ദിനത്തിൽ ശോഭനയുടെ

കരുനാഗപ്പള്ളി: അഴീക്കൽ ഗവ.ഹൈസ്കൂളിലെ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ ദേശീയ റേഡിയോ ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി, സ്കൂളിന് സമീപമുള്ള ശോഭനയുടെ "ചേച്ചിക്കട"യിലേക്ക് റേഡിയോ കൈമാറി.

സീനിയർ അദ്ധ്യാപിക ശ്രീജ, പി.ടി.എ പ്രസിഡന്റ് ലിജിമോൻ എന്നിവർ ചേർന്നാണ് റേഡിയോ നൽകിയത്. ഹിന്ദി അദ്ധ്യാപകൻ മുഹമ്മദ് സലീം ഖാൻ റേഡിയോ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. റേഡിയോ ജനജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് സ്റ്റാഫ് സെക്രട്ടറി സുജാരാജ് സംസാരിച്ചു.

അദ്ധ്യാപകരായ അബീദ, അഞ്ജന, സബീന, അനിലാരാജ്, ധന്യ, കലമോൾ, അന്നമ്മ, സ്കൂൾ കൗൺസിലർ സുമിത മാത്യു, ബി.ആർ.സി ട്രെയിനർ എ.നസീറ എന്നിവരും ചടങ്ങിൽ സംസാരിച്ചു. പി.ടി.എ അംഗങ്ങളായ റാണി, രാഖി എന്നിവർ വിവിധ എഫ്.എം റേഡിയോ സ്റ്റേഷനുകളെ പരിചയപ്പെടുത്തി. മോഹൻദാസ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ച ഈ പരിപാടിയിൽ നൂറുകണക്കിന് വിദ്യാർത്ഥികളും നാട്ടുകാരും പങ്കെടുത്തു.