കൊ​ല്ലം: 'മ​ഹാ​ബ​ലി വൃ​ത്തി​യു​ടെ ച​ക്ര​വർ​ത്തി ഈ ഓ​ണം ഹ​രി​ത ഓ​ണം' ക്യാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി ഇൻ​സ്റ്റ​ഗ്രാം, ഫേ​സ്​ബു​ക്ക്, യു​ട്യൂ​ബ് എ​ന്നി​വ​യിൽ ര​ണ്ട് ല​ക്ഷ​മോ അ​തി​ന് മു​ക​ളി​ലോ ഫോ​ളോ​വേ​ഴ്‌​സ് ഉ​ള്ള​വ​രെ സ​ന്ന​ദ്ധ സേ​വ​ന അ​ടി​സ്ഥാ​ന​ത്തിൽ ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്റെ സാ​മൂ​ഹി​ക മാദ്ധ്യ​മ പാർ​ട്​ണ​റാ​ക്കു​ന്നു. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വർ​ക്ക് സോ​ഷ്യൽ മീ​ഡി​യ പാർ​ട്​ണർ സർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കും. ക്ലി​യ​റൻ​സ് സർ​ട്ടി​ഫി​ക്ക​റ്റ്, ബ​യോ​ഡേ​റ്റ ഉൾ​പ്പെ​ടെ ജി​ല്ലാ ശു​ചി​ത്വ മി​ഷൻ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം.