കൊ​ല്ലം: നാ​ഷ​ണൽ ലീ​ഗൽ സർ​വീ​സ​സ് അ​തോ​റി​റ്റി​യു​ടെ വീ​ര പ​രി​വാർ യോ​ജ​ന​യു​ടെ ഭാ​ഗ​മാ​യി സൈ​നി​കർ​ക്കും ആ​ശ്രി​തർ​ക്കും നി​യ​മ സ​ഹാ​യം നൽ​കു​ന്ന​തി​ന് ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സിൽ ആ​രം​ഭി​ച്ച സൗ​ജ​ന്യ നി​യ​മ സ​ഹാ​യ ക്ലി​നി​ക്കി​ന്റെ ഉ​ദ്​ഘാ​ട​ന​വും ആ​ദ്യ സി​റ്റിംഗും ജി​ല്ലാ ലീ​ഗൽ അ​തോ​റി​റ്റി സെ​ക്ര​ട്ട​റി ഡോ. ടി.അ​മൃ​ത നിർ​വ​ഹി​ച്ചു. ജി​ല്ലാ ലീ​ഗൽ സർ​വീ​സ​സ് അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വർ​ത്ത​നം. ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സർ വി.ആർ.സ​ന്തോ​ഷ്, മുൻ ആർ​മി ജ​ഡ്​ജ് അ​ഡ്വ. മേ​ജർ ജ​ന​റൽ സി.എ​സ്.നാ​യർ തു​ട​ങ്ങി​യ​വർ പ​ങ്കെ​ടു​ത്തു.